June 16, 2026

എസ്.എം.എഫ് ഭാരവാഹികളെ തെരഞ്ഞെടുത്തു

0
Img 20240319 192201
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് സുന്നീ മഹല്ല് ഫെഡറേഷൻ കൗൺസിൽ ചേർന്നു. കാഞ്ഞായി ഇബ്രാഹിം ഹാജിയുടെ അധ്യക്ഷത വഹിച്ച യോഗം ജില്ലാ ഓർഗനൈസർ പി.സി ഉമ്മർ മൗലവി ഉദ്ഘാടനം ചെയ്തു.

 

കെ.സി അലി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.ഷൌക്കത്തലി മൗലവി, പ്രസിഡന്റ് കെ. ഇപ്രാഹിം ഹാജി, ജലീൽ മുതിര, പാറക്ക സുലൈമാൻ വൈ.പ്രസിഡന്റുമാർ, കെ.സി. അലി ജ: സെക്രട്ടറി ഒ. ഉസ്മാൻ മൗലവി, ടി. നാസർ, കെ.ഇബ്രാഹിം സെക്രട്ടറിമാർ കെ.സി. കുഞ്ഞബ്ദുല്ല ഹാജി ഖജാഞ്ചി എന്നിവരെ തെരഞ്ഞെടുത്തു. മഹല്ലുകൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ശൗക്കത്തലി മൗലവി നിർവഹിച്ചു.

പി. മുഹമ്മദ്, മുതിര ഇബ്രാഹിം മൗലവി, അത്തിലൻ ഇബ്രാഹിം, റഫീഖ് കുറ്റിപ്രവൻ, സലാം ഇ.വി, എം. ഇബ്രാഹി മൗലവി എന്നിവർ പ്രസംഗിച്ചു. ഒ ഉസ്മാൻ മൗലവി സ്വാഗതവും കെ.സി അലി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *