June 16, 2026

മൂപ്പൈനാടിന്റെ മുഖം രാഹുലിനൊപ്പം: വേറിട്ട പ്രചരണവുമായി കോണ്‍ഗ്രസ്

0
Img 20240320 173016
By ന്യൂസ് വയനാട് ബ്യൂറോ

വടുവഞ്ചാൽ: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുൽ ഗാന്ധിക്ക് വോട്ടുകൾ അഭ്യർത്ഥിച്ചു കൊണ്ട് മൂപ്പൈനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള മുഖംമൂടി അണിഞ്ഞു പ്രചരണം നടത്തി.

രാജ്യത്തിന്റെ രക്ഷക്ക് രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വടുവഞ്ചാൽ ടൗണിൽ പ്രകടനവും നടത്തിയത്. മണ്ഡലം പ്രസിഡന്റ് ജഷീർ പള്ളിവയൽ, ജോസ് കണ്ടത്തിൽ, പി.വി വേണുഗോപാൽ, നാരായണൻ കോളേരി, മനോജ് കടചിക്കുന്ന്, കാളിദാസൻ, കമറുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *