May 11, 2026

രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം പോലും എൽ.ഡി.എഫ്. ഭയക്കുന്നു ; രമേശ് ചെന്നിത്തല

0
Img 20240321 163733
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യവും, യു.ഡി.എഫിൻ്റെ മുന്നേറ്റവും കണ്ട് പരാജയം ഉറപ്പിച്ച നിലയിലാണ് എൽ.ഡി.എഫ് , ബി ജെ പി യും പ്രചാരണം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും എൽ.ഡി.എഫ്. നേതാക്കളും നിരന്തരം അനാവശ്യമായി രാഹുലിനെ വിമർശിക്കുമ്പോൾ മോഡി, അമിത് ഷാ എന്നിവരെ വിമർശിക്കുന്നില്ലെന്ന് മാത്രമല്ല അവരുടെ പേര് പറയാൻ പോലും ഭയപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എല്ലാ മേഖലകളും തകർത്ത് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട എൻ.ഡി.എഫ് സർക്കാറിനെ താഴെ ഇറക്കി ഇന്ത്യാ മുന്നണിയെ ഭരണത്തിലെത്തിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആവശ്യം. മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് വർഗ്ഗീയ വികാരം ആളികത്തിക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്.പരാജയം മുന്നിൽ കണ്ടും, ആത്മവിശ്വാസം ഇല്ലാത്തതിനാലുമാണ് ഒരു രാഷ്ട്രീയ പാർട്ടികളിലും സ്ഥാനങ്ങൾ ഇല്ലാത്തവരെ ബി.ജെ.പി.യിൽ നിർബ്ബന്ധിച്ച്ചേർക്കാൻ നേതാക്കൾ മുന്നിട്ടിറങ്ങുന്നത്. യു.പി. മുഖ്യമന്ത്രി പോലും ചെയ്യാൻ ദൈര്യപ്പെടാത്ത വിധത്തിലാണ് ബി.ജെ.പിയെ പ്രീതിപ്പെടുത്താനായി പൗരത്വ നിയമത്തിന്നെതിരെ സമരം ചെയ്തവർക്കെതിരെ കേരള പോലീസിനെ കൊണ്ട് ഗൗരവ വകുപ്പുകൾ പ്രകാരം മുഖ്യമന്ത്രി കേസ്സെടുപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പേരിന് കേസ്സുകൾ പിൻവലിച്ച് മറ്റ് കേസ്സുകൾ പിൻവലിക്കാതെ ന്യൂനപക്ഷ വിഭാഗങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. പൗരത്വ നിയമത്തിന്നെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതല്ലാതെ മറ്റ് യാതൊരു നടപടിയും ഇല്ലാത്തത് ബി.ജെ.പി.യെ ഭയപ്പെട്ടാണ്. സി.എ.എയുടെ പേരിൽ സി.പി.എം.മുതല കണ്ണീർ ഒഴുക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും, മതേതരതത്വം സംരക്ഷിക്കാൻ യു ഡി.എഫി.ന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

 

യു.ഡി.എഫിനെ തകർക്കാനും, ബി.ജെ.പി.യേയും മോഡിയേയും പ്രീതിപ്പെടുത്താനുമാണ് എൽ.ഡി.എഫും മുഖ്യമന്ത്രിയും പ്രവർത്തിക്കുന്നത്. മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല. യു.ഡി.എഫ്.ചെയർമാൻ അഡ്വക്കേറ്റ് എൻ.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, കെ.സി.ജോസഫ്, എ.പി.അനിൽകുമാർ എം.എൽ.എ.ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട്, കെ.കെ.അഹമ്മദ് ഹാജി, ജനറൽ സിക്രട്ടറി ടി.മുഹമ്മദ്, സി.മമ്മൂട്ടിപി.സിദ്ധീഖ് എം.എൽ.എ.എൻ.ഡി. അപ്പച്ചൻ, ഐ.സി.ബാലകൃഷ്ണൻ, എം.എൽ.എ.പി.കെ.ജയലക്ഷ്മി, കെ. വിശ്വനാഥൻ മാസ്റ്റർ, എം.സി.സെബാസ്റ്റ്യൻ, സി.പി.മൊയ്തു ഹാജി, കെ.സി.അസീസ് കോറോം, കടവത്ത് മുഹമ്മദ്, എൻ.നിസാർ അഹമ്മദ്, എൽ. അസ്സൈനാർ, ജോസഫ് കളപ്പുര, കെ.എൽ.പൗലോസ്, പി.ടി. മാത്യു, അഡ്വ.എ.എൻ.ജവഹർ ,സെൽമ മോയി ഖമറുൽ ലൈല, കെ.എൽ.പൗലോസ്, ചിന്നമ്മ ജോസ്, സി.കെ.രത്ന വല്ലി ,സിൽ വി തോമസ് കെ.എൻ.പ്രശാന്തൻ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, എ.പ്രഭാകരൻ മാസ്റ്റർ, ശ്രീധരൻ അമ്മാനി, രാമകൃഷ്ണൻ പനമരം, തെക്കേടത്ത് മുഹമ്മദ്, സി.ജെ. വർക്കി, എന്നിവർ സംബന്ധിച്ചു. എ.അബ്ദുറഹിമാൻ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *