August 31, 2026

രാജ്യത്തെ വിദ്യഭ്യാസ മേഖലക്കുളള ബജറ്റ് തുക വർദ്ധിപ്പിക്കണം: ആനിരാജ

0
Img 20240321 220047
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി: രാജ്യത്തെ വിദ്യഭ്യാസ മേഖലക്കുളള ബജറ്റ് തുക വർദ്ധിപ്പിക്കണമെന്ന് വയനാട് പാര്‍ലമെന്റ് ഇടതുമുന്നണി സ്ഥാനാര്‍ഥി ആനിരാജ. ലക്കിടി ഓറിയന്റല്‍ കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അവര്‍. വിദ്യഭ്യാസം വാണിജ്യ വസ്തുവായിരിക്കുകയാണെന്നും, പണം ഉളളവര്‍ക്ക് മാത്രമായി വിദ്യഭ്യാസത്തെ മാറ്റുകയാണെന്നും, ദേശീയ വിദ്യഭ്യാസമായി മാറ്റണമെന്നും, വിദ്യഭ്യാസം അവകാശമാക്കണമെന്നും ആനിരാജ പറഞ്ഞു.

കമ്മോഡിറ്റി, കമ്മ്യൂണിറ്റി, ഫാസിസം എന്നതാണ് കേന്ദ്ര വിദ്യഭ്യാസ നയം. രാജ്യത്തെ മാനവിഭവ ശേഷിക്ക് അനുസരിച്ചുളള തൊഴിലധിഷ്ഠിത വിദ്യഭ്യാസം ഉണ്ടാകണമെന്നും ആനിരാജ കൂട്ടിച്ചേർത്തു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, വൈസ് പ്രസിഡന്റ് ഉഷാ ജ്യോതി ദാസ്, കെ കെ തോമസ്, എം വി ബാബു, അഷറഫ് തയ്യില്‍, ഷെഫീര്‍ തളിപ്പുഴ എന്നിവര്‍ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *