May 11, 2026

മതിയായ രേഖകളില്ല: കാറിൽ കടത്തിയ 10,53,000 രൂപ പോലീസ് പിടിച്ചെടുത്തു

0
Img 20240324 151807
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: മതിയായ രേഖകളില്ലാതെ കാറിൽ കടത്തികൊണ്ട് വരികയായിരുന്ന 10,53,000 രൂപ പോലീസ് പിടികൂടി. കാറിന്റെ ഡിക്കിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു പണം. തലപ്പുഴ എസ്.ഐ വിമൽ ചന്ദ്രൻ, വെള്ളമുണ്ട എസ്.ഐ സാദിർ തലപ്പുഴ എന്നിവരടങ്ങുന്ന പോലീസ് സംഘം തലപ്പുഴ 44 ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. പണം കടത്തിയ കെഎൽ 01 സിഎ 4748 വാഹനവും കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് ചെക്കിയാട് സ്വദേശി അഷ്റഫ്, തിരുവനന്തപുരം കവടിയാർ സ്വദേശി സജിത്ത് കുമാർ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. എസ്.സി.പി.ഒ എ.ആർ സനിൽ, സി.പി.ഒ മാരായ പി.സാജിർ, ടി.സി സനൂപ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *