May 11, 2026

ലോക്സഭ തെരഞ്ഞെടുപ്പ്: കൃഷ്ണഗിരിയിൽ സ്ഥാനാര്‍ത്ഥി വീരപ്പന്‍റെ മകൾ

0
Img 20240324 Wa0049
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നൈ:വനംകൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകള്‍ ലോക്സഭയിലേക്ക് മത്സരിക്കും. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയാണ് വിദ്യറാണി.

 

2020 ഫെബ്രുവരിയിൽ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വെച്ച് വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നിരുന്നു. അച്ഛന്‍റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതാണ്, എന്നാല്‍ അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു എന്നും രാജ്യത്തിനും, ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു അന്ന് വിദ്യാ റാണി പ്രതികരിച്ചത്. എന്നാൽ അടുത്തിടെ വിദ്യാ റാണി ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.

 

1990-2000 കാലഘട്ടത്തില്‍ തമിഴ്നാട്, കേരളം, കര്‍ണ്ണാടക വനമേഖലയെ അടക്കിവാണ കട്ടുകള്ളനും 128ഓളം കൊലപാതക കേസുകളിൽ പ്രതിയുമായിരുന്നു വീരപ്പൻ. 2004ൽ തമിഴ്നാട് പൊലീസ് പ്രത്യേക ഓപ്പറേഷനിലൂടെ വീരപ്പനെ കൊലപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *