May 11, 2026

എ-ഡിവിഷൻ ക്രിക്കറ്റ് ലീഗിന് തുടക്കം കുറിച്ചു

0
Img 20240324 164214
By ന്യൂസ് വയനാട് ബ്യൂറോ

കൃഷ്ണഗിരി: വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ-ഡിവിഷൻ ക്രിക്കറ്റ് ലീഗിന് കൃഷ്‌ണഗിരി സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. വയനാട് ജില്ലയിലെ 12 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബ്കൾ മാറ്റുരക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് വിനയൻ നിർവഹിച്ചു. വിജയികൾക്ക് ടി.ആർ വിജയലക്ഷ്മി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് അഹമ്മദ് ഷാഫി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ലഭിക്കും. ടി.ആർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാസിർ മച്ചാൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ബോബി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി നൂർഷ എ.എം ,സുനിൽ കുമാർ , മിഥുൻ വർഗീസ് എന്നിവർ പങ്കെടുക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *