May 11, 2026

റിസോർട്ടിൽ വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ച നിലയിൽ 

0
20240325 094848
By ന്യൂസ് വയനാട് ബ്യൂറോ

കുന്നമ്പറ്റ: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വെച്ച് വിനോദ സഞ്ചാരി ഷോക്കേറ്റ് മരിച്ചു. കുളിക്കുന്നതിനിടെ മുകളിലേക്ക് കയറാനായി സ്വിമ്മിങ് പൂളിന്റെ വൈദ്യുതവിളക്ക് ഘടിപ്പിച്ച ഗ്രില്ലിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റതെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നത്. കുന്നമ്പറ്റ സിതാറാംവയൽ ലിറ്റിൽ വുഡ് വില്ല റിസോർട്ടിൽ വെച്ച് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. തമിഴ്‌നാട് ഡിണ്ടിഗൽ എംവിഎം നഗർ ബാലാജി (21) ആണ് മരിച്ചത്.

 

പോണ്ടിച്ചേരി അറുപടൈ വീട് മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥിയാണ് ബാലാജി. പന്ത്രണ്ട് പേരടങ്ങുന്ന വിദ്യാർത്ഥി സംഘം ഇന്നലെ വൈകീട്ടാണ് റിസോർട്ടിലെത്തിയത്. ഷോക്കേറ്റ ഉടൻ തന്നെ സി പി ആർ അടക്കമുള്ള ജീവൻ രക്ഷാമാർഗങ്ങൾ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *