May 11, 2026

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കുഹാസിന്റെ ക്വാളിറ്റി അക്രഡിറ്റേഷനിൽ എ ഗ്രേഡ്

0
Img 20240326 101142
By ന്യൂസ് വയനാട് ബ്യൂറോ

കേരളാ ആരോഗ്യ സർവ്വകലാശാലയുടെ ക്വാളിറ്റി അക്രഡിറ്റേഷനിൽ എ ഗ്രേഡ് ലഭിച്ച ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിനുവേണ്ടി പ്രിൻസിപ്പാൾ പ്രൊ. ഡോ. ലിഡാ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊ. രാമുദേവി എന്നിവർ കെ യു എച് എസ് വൈസ് ചാൻസിലർ പ്രൊ. ഡോ. മോഹനൻ കുന്നുമ്മലിൽ നിന്നും സർട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങുന്നു.

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രവർത്തിച്ചുവരുന്ന. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കേരളാ ആരോഗ്യ സർവ്വകലാശാല നടത്തുന്ന ക്വാളിറ്റി അക്രഡിറ്റേഷനിൽ എ ഗ്രേഡ് ലഭിച്ചു. പഠന – പഠനേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് നൽകിവരുന്ന അംഗീകാരാമാണിത്.

അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ ഗുണനിലവാരം, പാഠ്യപദ്ധതിയുടെ നടത്തിപ്പും നിരീക്ഷണവും, ക്വാളിറ്റി അഷുറൻസ് സംവിധാനം, വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനുള്ള സൗകര്യം, പാഠ്യേതര പ്രവർത്തനങ്ങൾ, സ്റ്റുഡന്റ് സപ്പോർട്ട് & ഗൈഡൻസ് സംവിധാനം, സ്ഥാപനത്തിന്റെ ഭരണ സംവിധാനം, വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രവർത്തനങ്ങളും കണ്ടെത്തലുകളും, ഫീഡ്ബാക് ഇമ്പ്ലിമെന്റേഷൻ തുടങ്ങി നിരവധി ചട്ടങ്ങൾ മുൻനിർത്തിയാണ് ആരോഗ്യ സർവ്വകലാശാല നിലവിൽ വിവിധ ഗ്രേഡിംഗ് തലങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിവരുന്നത്. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് അനുവർത്തിച്ചു വരുന്ന ഗുണമേൻമക്കുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ച എ ഗ്രേഡ്.

വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുന്നതോടൊപ്പം ദേശീയ – അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഇവർക്കുള്ള ജോലി സാധ്യതയും ഇതോടെ വർധിക്കും. നിലവിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, കേരളാ നഴ്സിംഗ് കൗൺസിൽ, കേരളാ ആരോഗ്യ സർവ്വകലാശാല എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നഴ്സിംഗ് കോളേജിൽ കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ ഉന്നത വിജയം കൈവരിക്കാൻ സാധിച്ചു. വിവരങ്ങൾക്ക് 8111881135.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *