May 11, 2026

ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി ഇല്ലാതെ തെരഞ്ഞെടുപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ച് യുഡിഎഫ്

0
Img 20240326 105646
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: വയനാട് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി നാട്ടിലെത്താതെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി യു ഡി എഫ് പ്രധിനിധികൾ. ജോഡോന്യായ് യാത്ര കഴിഞ്ഞു വയനാട്ടിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും രാഹുലിൻ്റെ അസാന്നിധ്യം പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം. എന്നാൽ ഡൽഹിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വയനാട് മണ്ഡലത്തിൽ മത്സരിക്കാനുള്ള രാഹുലിൻ്റെ തീരുമാനത്തിൽ വരാനുള്ള സാധ്യതയുണ്ടെന്നും ചിലർ ഉന്നയിക്കുന്നുണ്ട്. അതേസമയം ന്യായ യാത്രയ്ക്ക് ശേഷം വർക്കിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു, ശേഷം അരവിന്ദ് കെജ്‌രിവാളി ൻ്റെ അറസ്റ്റുള്ള വിഷയങ്ങൾ വയനാട്ടിലേക്കുള്ള വരവിൻ്റെ കാര്യത്തിൽ തടസ്സങ്ങൾ ഉണ്ടായതായി നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. നാമനിർദേശ പത്രിക സമർപ്പണത്തിൻ്റെ സമയം കണക്കാക്കി ഏപ്രിൽ ആദ്യം രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമെന്ന് പറയപ്പെടുന്നു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *