May 1, 2026

പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ പാത; സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കുക: ജനകീയ കർമ്മ സമിതി

0
Img 20240331 165924
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: വയനാടിന്റെ യാത്രാ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരമായ പൂഴിത്തോട് പടിഞ്ഞാറത്തറ പാതയെക്കുറിച്ച് വയനാട് – വടകര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ജനകീയ കർമ്മ സമിതി ആവശ്യപ്പെട്ടു.

30 വർഷമായി മുടങ്ങി കിടക്കുന്ന ഈ പാതയോട് ആത്മാർത്ഥമായ ഒരു സമീപനം ജനപ്രതിനിധികളുടേയും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ഭാഗത്തു നിന്ന് ഉണ്ടായി എന്നു പറയാൻ കഴിയില്ല. കഴിഞ്ഞ ഒരു വർഷമായി കർമ്മ സമിതിയുടെ നേതൃത്വത്തിൽ റിലേ സമരം നടക്കുന്നു. ഇപ്പോൾ പാതയുടെ ഇൻവെസ്റ്റിഗേഷന് സർക്കാർ 1.50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടത്തിൽ നടപടിക്രമങ്ങൾ കുരുങ്ങി. തുടർന്നു വരുന്ന മഴക്കാലത്ത് വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ സർവ്വേ നടത്തുക പ്രായോഗികമല്ല അവധിക്കാലം കൂടി തുടങ്ങിയതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്കേറും.

ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ വയനാട്ടിലില്ല. വയനാടിന്റെ കൃത്യമായ അവസ്ഥ ഉൾക്കൊണ്ട് പതിവു വാഗ്ദാനങ്ങൾക്കപ്പുറം കൃത്യമായ ഒരുറപ്പു രേഖാമൂലം നൽകാൻ ഇത്തവണയും സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സമാന ചിന്താഗതിക്കാരായ സംഘടനകളേയും ഉൾക്കൊള്ളിച്ച് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.

കമൽ ജോസഫ്, നാസർ കൈപ്രവൻ, ബെന്നി മാണിക്കത്ത്, കെ.ടി കുഞ്ഞബ്ദുള്ള, ഹംസ കുളങ്ങരത്ത്,സാജൻ തുണ്ടിയിൽ, അഷ്റഫ് കുറ്റിയിൽ, അബ്ദുൾ അസീസ്, ജോൺസൻ ഒ.ജെ.അബ്ദുൾ റഹ്മാൻ എ, ബിനു ഞർലേരി, ഷമീർ കട വണ്ടി യു.സി ഹുസൈൻ, ഉലഹന്നാൻ പട്ടരുമഠം, പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *