May 22, 2026

യു.ഡി.എഫ് ഭരണം ജീവനക്കാരുടെ പ്രതീക്ഷ: എ.എം ജാഫർഖാൻ

0
WhatsApp Image 2026-05-01 at 6.18.32 PM
By ന്യൂസ് വയനാട് ബ്യൂറോ

സു.ബത്തേരി: ഐക്യ ജനാധിപത്യ മുന്നണിയുടെ ഭരണം സംസ്ഥാനത്തിലെ ലക്ഷകണക്കിന് വരുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതീക്ഷയെന്ന് എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം ജാഫർ ഖാൻ. വയനാട് ജില്ലാ സമ്മളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജീവനക്കാർക്ക് നിരാശയുടെ പത്താണ്ട് സമ്മാനിച്ച ഇടത് സർക്കാരിനെതിരെയുള്ള രോഷം വോട്ടിംഗിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.പി സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യഷത വഹിച്ചു. സെക്രട്ടറി പി.ജെ ഷൈജു സ്വാഗതം പറഞ്ഞു.

യാതയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി,കെ.എ മുജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കർ, സെക്രട്ടറിമാരായ സി.വിഷ്ണുദാസ്,സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറക്കൽ എന്നിവർ സംസാരിച്ചു. ആർ രാം പ്രമോദ്, ലൈജു ചാക്കോ, ഗ്ലോറി സ്വെക്കിറ, പി.ടി സന്തോഷ്, പി അബ്ദുൾ ഗഫർ, എൻ.വി അഗസ്റ്റ്യൻ, എം നസീമ, ട്രെഷറർ സി.ജി ഷിബു എന്നിവർ നേതൃത്വം നൽകി.

പുതിയ ഭാരവാഹികൾ: കെ.ടി. ഷാജി (ജില്ലാ പ്രസിഡന്റ്), പി.ജെ. ഷൈജു ( ജില്ലാ സെക്രട്ടറി), സി.ജി. ഷിബു(ജില്ലാ ട്രെഷറർ)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *