June 11, 2026

കബനി വരാളുന്നു: തടയണ നിർമാണം ഉടൻ ആരംഭിക്കണം; ബിജെപി

0
Img 20240331 151213
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴും ഇരുപഞ്ചായത്തുകളിലെയും കുടിവെള്ള സ്രോതസ്സായ കബനി നദി വറ്റിവരണ്ടിട്ടും മുൻകാലങ്ങളിലെപോലെ തടയണ നിർമിക്കാൻ യാതൊരു നടപടിയും ഇരുപഞ്ചായത്തുകളും സ്വീകരിക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു. നിലവിൽ പമ്പിങ് നടത്തിയിട്ടുകൂടി മിക്കപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. അത്തരം പ്രദേശങ്ങളിൽ വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നത്.

കഴിഞ്ഞവർഷം തടയണ നിർമ്മിച്ചതിനേക്കാൾ വെള്ളം കബനി നദിയിൽ കുറഞ്ഞിട്ടുണ്ട്. പ്രതിദിനം അൻമ്പതുലക്ഷം ലിറ്റർ വെള്ളം പുൽപ്പള്ളിമേഖലയിലെ കുടിവെള്ള വിതരണത്തിനായി ആവശ്യമുണ്ട്. ഇനിയും വെള്ളം വറ്റിയാൽ പമ്പിങ് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകും. ഇലക്ഷൻ തിരക്കുകൾ കാരണം തടയണ നിർമ്മാണം വൈകാൻ ഇടവരരുതെന്നും പുൽപള്ളി മേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തിര പരിഹാരം കാണണമെന്നും ബിജെപി. രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു ബിനു കെജി, സദാശിവൻ കളത്തിൽ, രഞ്ജിത് ഇടമല, അനീഷ് പള്ളത്ത്, സന്തോഷ് പി ഇൻ കുമാരൻ പൊയ്ക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *