May 1, 2026

വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുന്നു 

0
Img 20240413 181222
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി: വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതൽ ലക്കിടി വരെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അവധി ദിവസമായതിനാൽ രാവിലെ മുതൽ ചുരത്തിൽ വാഹന ബാഹുല്യം മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്

രാവിലെ പത്തരയോടെ വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം കുടുങ്ങിയതോടെ ഗതാഗക്കുരുക്ക് രൂക്ഷമായി. പന്ത്രണ്ട് മണിയോടെ വാഹനങ്ങളുടെ നിണ്ടനിര ലക്കിടി മുതൽ ചിപ്പിലത്തോട് വരെ നീണ്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.

അവധി ദിവസങ്ങളിൽ വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിനങ്ങൾ, രണ്ടാം ശനിയോട് ചേർന്നുവരുന്ന വെള്ളിയാഴ്ച്ചകൾ എന്നീ ദിവസങ്ങളിൽ വൈകീട്ട് മൂന്നു മുതൽ ഒമ്പതു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ നിയന്ത്രണം നിലവിൽ വന്നത്. എന്നാൽ ഇപ്പോഴും വലിയ വാഹനങ്ങൾ ചുരത്തിലുടെ ഈ സമയത്ത് ഓടുന്നുണ്ട്. ചുരത്തിൽ ഇപ്പോഴും ഗതാഗതക്കുരുക്ക് തുടരുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *