June 10, 2026

മുഹ്സിനെ കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു

0
Img 20240419 201257
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കമ്പളക്കാട്, പൂവനേരിക്കുന്ന്, ചെറുവനശ്ശേരി വീട്ടില്‍ സി.എ. മുഹ്സിനെ(29)യാണ് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ്. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടർ രേണു രാജ് ഐ.എ. എസ് ആണ് ഉത്തരവിറക്കിയത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇയാള്‍ക്ക് വയനാട് ജില്ലയിലെ കമ്പളക്കാട്, പടിഞ്ഞാറത്തറ, പനമരം, മേപ്പാടി പോലീസ് സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലുമായി വധശ്രമം, ക്വട്ടേഷന്‍, തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പിടിച്ചുപറി, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യാന്‍ തയ്യാറെടുക്കല്‍, ലഹരി കടത്ത്, ലഹരി പാര്‍ട്ടി സംഘടിപ്പിക്കല്‍ തുടങ്ങി ഏട്ടോളം കേസുകളുണ്ട്. സംസ്ഥാനത്തെ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ മുഹ്‌സിനെ ഈ മാസം ആറിന് വയനാട് പോലീസ് സാഹസികമായി പിടികൂടിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *