സമ്മർ വെക്കേഷൻ ക്യാമ്പ് സമാപിച്ചു
കൽപ്പറ്റ: വിദ്യഭ്യാസ മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കാഴ്ച വെക്കുന്ന ഡിറൈസിയോൻ ഗ്രൂപ്പ് വേനലാവധികാലത്ത് വിദ്യാർത്ഥികൽക്കായി സംഘടിപ്പിച്ച ക്യാമ്പ് സമാപിച്ചു. പിണങ്ങോട് ഉമ്മുൽ ഖുറാ ക്യാമ്പസിൽ നടന്ന ഇസ്ലാമിക് റെസിഡെന്റ്ഷ്യൽ ക്യാമ്പിൽ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
മത – സാമൂഹിക – വിദ്യഭ്യാസ പ്രവർത്തനങ്ങളിൽ ഉന്നതരായ വ്യക്തിത്വങ്ങൾ ക്യാമ്പിലെ ക്ലാസ്സിന് നേതൃത്വം വഹിച്ചു. മത – ഭൗതിക – സാമൂഹിക രംഗങ്ങളിലെ വ്യത്യസ്ഥമായ അറിവുകളും, കളികളും, ഉല്ലാസ യാത്രകളുമായാണ് മൂന്ന് ദിവസത്തെ ക്യാമ്പ് സമാപിച്ചത്. സമാപന സംഗമം അഡ്വ ടി സിദ്ധീഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളിൽ കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ഹുസൈൻ മടവൂർ, എം എം. അക്ബർ, അൻസാർ നെന്മണ്ട, അലി ശാക്കിർ മുണ്ടേരി, ഡോ മനു സുരേന്തർ, ഡോ റാഷിദ് ഗസാലി, മാധ്യമ പ്രവർത്തകൻ നിസാർ ഒളവണ്ണ, ഉനൈസ് പാപ്പിനിശേരി, ഉസ്മാൻ ഉമരി, സാകിർ അലി, ഹാഫിസ് മിഥുൽ ഇബ്ന് മൻസൂർ, സയ്യിദ് അലി സ്വലാഹി, ആയിഷ ചെറുമുക്ക്, പി സജ്ന, മിൻഹ ഹബീബ്, മുഹമ്മദ് ഡാനിഷ്, ക്യാമ്പ് ഡയറക്ടർമാരായ കെ സിറാജുദ്ധീൻ, ഷെറീന സി എം, ക്യാമ്പ് കോർഡിനേറ്റർ അൻവർ അസീസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിൽ അധ്യാപകരായ സഹല, ഹസ്ന, അസ്മാബി, സഫൂറ, നഹീമ, മറിയം, ഹാദി മുഹമ്മദ് എന്നിവരും പങ്കെടുത്തു.





Leave a Reply