June 15, 2026

ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നു: പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോൺഗ്രസ്‌ 

0
Img 20240428 113101
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: അമ്പലവയൽ ബത്തേരി റോഡിൽ ആയിരംകൊല്ലി ചീങ്ങേരി ഭഗങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നുവെന്ന് പരാതികൾ ഉയരുന്നു. ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും വിനോദ സഞ്ചാരികൾ പുറന്തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഇവിടെ ഉപേക്ഷിക്കപ്പെടുന്നതെന്ന് കോൺഗ്രസ്‌ ആരോപിച്ചു. അമ്പലവയൽ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് കോൺഗ്രസ് പറഞ്ഞു.

സാമൂഹ്യ വിരുദ്ധർക്കെതിരെ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം അധികൃതരും നടപടികൾ സ്വീകരിക്കണമെന്നും, മുന്നറിയിപ്പ് ബോർഡുകളും നിരീക്ഷണ ക്യാറകളും സ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അമ്പലവയൽ ബത്തേരി റോഡിലെ ജനവാസം കുറവുള്ള ചീങ്ങേരി താഴെ ആയിരംകൊല്ലി ഭാഗങ്ങളിലാണ് വ്യാപകമായി മാലിന്യം തള്ളുന്നതെന്നും കോൺഗ്രസ്‌ വ്യക്തമാക്കി.

ചാക്കില് മറ്റും നിറച്ച മാലിന്യം രാവിലെ വാഹനങ്ങളിലെത്തി പാതയോരത്ത് വലിച്ചെറിയുന്നതയും. എടക്കൽ ഗുഹയിലേക്കും മറ്റും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളും ഇവിടങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ പുറന്തള്ളുന്നതായി കോൺഗ്രസ്‌ പറയുന്നു. റോഡ് സൈഡിലെ കാപ്പിതോട്ടങ്ങളിലും മാലിന്യ ചാക്കുകളാൽ നിറഞ്ഞിരിക്കുന്നു. വ്യാപകമായി പ്രദേശത്ത് സാമൂഹ്യ വിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞിട്ടും അമ്പലവയൽ പഞ്ചായത്ത് മാലിന്യം തള്ളുന്നതിനെതിരെ ഒരു മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *