June 17, 2026

അപകടങ്ങൾ തുടർക്കഥയാകുന്നു

0
Img 20240506 120736
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: പനമരം – ബീനാച്ചി റോഡിൽ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് അവസാനമുണ്ടായത്. ഇതിൽ കാർ യാത്രികനായ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ചീങ്ങോട് അങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 52 കോടി ചെലവഴിച്ച് നാല് വർഷം മുൻപ് വീതി കൂട്ടി പ്രവർത്തിയാരംഭിച്ച റോഡിലാnണ് പണി തീരുന്നതിന് മുൻപ് ചെറുതും വലുതുമായ അപകടങ്ങൾ ഏറെയും. ആദ്യഘട്ട ടാറിങ് നടത്തിയ ഭാഗത്ത് അടയാളങ്ങളോ സൂചന ബോർഡുകളോയില്ലാത്തതും പണിയിലെ അപാകതയുമാണപകടം വർധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. ദിനംപ്രതി ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് അധികൃതരുടെയും കരാറുകാരന്റെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെയാവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *