June 10, 2026

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി

0
Img 20240509 115642
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ചെമ്പ്ര വന സംരക്ഷണ സമിതിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സമരം. കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.വി. റോയ് അധ്യക്ഷത വഹിച്ചു. ബി. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി.

ഒ. ഭാസ്‌കരന്‍, രാജു ഹെജമാടി, പി.ഇ. ഷംസുദ്ദീന്‍, വി.എ. ജോണ്‍, രാധ രാമസ്വാമി, ടി.എ. മുഹമ്മദ്, സി.എ. അരുണ്‍ദേവ്, എം. നോറിസ്, വയനാട് സക്കറിയാസ്, എന്‍.കെ. സുകുമാരന്‍, സുജാത മഹാദേവന്‍, എം. വിഷ്ണു, കെ. ശ്രീജ, കെ.പി. വിത്സന്‍, എം. അഷ്‌റഫ്, എന്‍. അബ്ദുള്‍ മജീദ്, സുകന്യ അഷിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *