November 8, 2026

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം

0
Img 20240509 115900
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഈ അധ്യയന വർഷം പരീക്ഷയെഴുതിയ 235 വിദ്യാർത്ഥികളും വിജയിച്ചു. 32 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. പരീക്ഷയെഴുതിയ മുഴുവൻ 47 എസ് ടി വിഭാഗം വിദ്യാർത്ഥികളെയും വിജയിപ്പിക്കാൻ കഴിഞ്ഞത് നേട്ടമായി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂളിൽ ചേർന്ന പിടിഎ യോഗം അനുമോദിച്ചു.പിടിഎ പ്രസിഡണ്ട് രഞ്ജി ത്ത് മാനിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.സി തോമസ്, പി.ടി.എ വൈസ് പ്രസിഡണ്ട് പി.കെ സലാം, മദർ പി.ടി.എ പ്രസിഡണ്ട് സൽമത്ത് ഇ.കെ, ഹെഡ്‌മാസ്റ്റർ മഹേഷ്.ടി എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *