April 29, 2026

കോളേജ് തിരഞ്ഞെടുപ്പിന്റെ മറവിൽ ജില്ലയിൽ . ഗുണ്ടാ വിളയാട്ടം: കെ സ് യു. പ്രേതിഷേധപ്രകടനവും യോഗവും നടത്തി.

0
05
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കാലിക്കറ്റ്, കണ്ണൂർ വാഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ മറവിൽ  .  ഗുണ്ട സംഘങ്ങൾ പോലീസിന്റെ ഒത്താശയിൽ കെ സ് യു. വിദ്യാർത്ഥികളെ ക്രൂരമായി കമ്പിയും വടിവാളും ഉൾപ്പടെയുള്ള ആയുധങ്ങൾ കൊണ്ട് ആക്രമിച്ചുവെന്ന് ആരോപിച്ച്  കെ സ് യു.   ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രേതിഷേധ പ്രകടനവും പ്രേതിഷേധ യോഗവും നടത്തി…. 
കൽപ്പറ്റ ഗവണ്മെന്റ് കോളേജ്, നടവയൽ സിഎം കോളേജ്, ബത്തേരി അൽഫോൻസ കോളേജിലും പുൽപള്ളി പഴശ്ശി രാജയിലുമുൾപ്പെടെയുള്ള കെ സ് യു.  യൂണിറ്റ്, ജില്ലാ നേതാക്കന്മാരെ പോലീസ് സംവിധാനത്തെ നോക്കു കുത്തികളാക്കി അതിക്രമം അഴിച്ചു വിടുകയാണ്…  അതിക്രമം ജില്ലയിലെ ജനാധിപത്യ വാഴ്ചയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമ്പോൾ ജില്ലാ പോലീസ് മേധാവി അടക്കം മൗനം പാലിക്കുകയാണ് .അക്രമ ഫാസിസ്റ്റുകളെ ഇനിയും നിയമത്തിന്റ മുന്നിൽ കൊണ്ട് വന്നില്ലെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് യോഗം ഉത്‌ഘാടനം ചെയ്ത കെ സ് യു.  സംസ്ഥാന  വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ പറഞ്ഞു .
കൽപ്പറ്റ കെ സ് യു.  ബ്ലോക്ക് പ്രസിഡന്റ് ഹർഷൽ കൊന്നാടൻ അദ്യക്ഷത വഹിച്ചു, അഫ്സൽ ചീരാൽ, ശ്രീജിത്ത് കുപ്പാടിത്തറ, ഷമീർ അബ്‌ദുള്ള, ഉനൈസ് ചാത്തേരി, ആഷിക്‌ പച്ചിലക്കാട്, ആദിൽ അമ്പിലേരി, അനീസ് മട്ടുതൊടി, ജെസ്‌വിൻ കുറുമണി, അർജുൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *