കുഞ്ഞാറ്റക്കൂടുകൾ പ്രകാശനം ചെയ്തു
കൽപറ്റ: ജോയ് പാലക്കമൂല എഡിറ്റു ചെയ്ത 15 എഴുത്തുകാരുടെ ബാലസാഹിത്യ രചനകൾ ഉൾക്കൊള്ളുന്ന കുഞ്ഞാറ്റക്കൂടുകൾ എന്ന സമാഹാരം ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഒ.കെ ജോണി പ്രകാശനം ചെയ്തു. എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരക്കൂട്ടവും ജില്ലാലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.ബി സുരേഷ് അധ്യക്ഷത വഹിച്ചു. ഏച്ചോം ഗോപി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൻ്റെ ഭാഗമായി കുഞ്ഞുണ്ണി മാഷ് അനുസ്മരണവും, കുട്ടികളുടെ കവിയരങ്ങും നടത്തി.
ഡോ. ബാവ കെ. പാലുകുന്ന് അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ ഇ കെ ബിജുജൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷ്, എഡിറ്റർ ജോയ് പാലക്കമൂല , പ്രസാധക ഷബ്ന ഷംസു, അനീഷ് ചീരാൽ, പാപ്പച്ചൻ വാഴവറ്റ, എൻ.ആർ.കെ പുൽപ്പള്ളി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കവിയരങ്ങിൽ ഹരിനന്ദന സുനിൽ, ആദി ശങ്കർ, റിയ ക്രിസ്റ്റീന, പി എസ് അഭിനന്ദന എന്നിവർ കവിതകൾ അവതരിപ്പിച്ചു.





Leave a Reply