ലാഡർ ഓഫീസിന് സ്വന്തം കെട്ടിടം: പ്രവർത്തനം ആരംഭിച്ചു
ബത്തേരി: പൂളവയൽ സപ്ത റിസോർട്ട്സ് ആൻഡ് സ്പായുടെ സമീപത്തായി സ്വന്തംകെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ കേരള ലാൻഡ് റിഫോംസ് ആൻഡ് ഡിവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി(ലാഡർ)യുടെ ഓഫീസ് നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ലാഡർ ചെയർമാൻ സി.എൻ. വിജയ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബത്തേരിയിലൂടെ റെയിൽവേ യാഥാർഥ്യമാക്കുന്നതിന് രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.
നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. സഹദേവൻ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. റഷീദ് ആദ്യനിക്ഷേപം സ്വീകരിച്ചു. സഹകരണവകുപ്പ് ജോ. രജിസ്ട്രാർ അബ്ദുൾ റഷീദ് തിണ്ടുമ്മൽ, സഹകരണ ഓഡിറ്റ് ജോ. ഡയറക്‌ടർ എം. സജീർ, ബത്തേരി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.സി. ഗോപിനാഥ്, ബത്തേരി സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ് ഡി.പി. രാജശേഖരൻ, ലാഡർ ഡയറക്ടർമാരായ സി.എ. അജീർ, പ്രവീൺ കുമാർ, സെട്കോസ് പ്രസിഡൻ്റ് വി.ജെ. ഷാജി, സപ്ത് റിസോർട്ട് ആൻഡ് സ്പാ ജന. മാനേജർ സുജിത് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply