April 30, 2026

തരുവണ – കക്കടവ് – മുണ്ടകുറ്റി റോഡ് ചളിക്കുളം

0
Img 20240515 095318
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: തരുവണ കക്കടവ് മുണ്ടകുറ്റി റോഡ് ചളിക്കുളമായി മാറി. കക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡാണ് ചളിക്കുളമായി മാറിയത്. പാലം ഉദ്ഘാടനം കഴിഞ്ഞ് എട്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെയും അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ലെന്ന് പ്രദേശ വാസികൾ കുറ്റപ്പെടുത്തി. ഇതുവഴി നിത്യവും നിരവധി വാഹനങ്ങളും, അതോടൊപ്പം കാൽനട യാത്രക്കാരും പോകുന്നുണ്ട്. പലതവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഓഫീസുകൾ കയറിയിറങ്ങിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രദേശ വാസികൾ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *