April 30, 2026

റെയിൽ ഫെൻസിങ് തകർത്തു: ഒറ്റകൊമ്പൻ ജനവസ കേന്ദ്രത്തിൽ 

0
Img 20240515 092931
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽ ഫെൻസിങ് തകർത്ത് നാട്ടിലിറങ്ങിയ കാട്ടാന ജനവാസ മേഖലയിൽ ഭീതിവിതച്ചു. കുറിച്യാട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ വനത്തിൽ നിന്നാണ് ഒറ്റയാൻ നാട്ടിൽ ഇറങ്ങിയത്.

രണ്ടാം നമ്പർ തേൻകുഴി ഭാഗത്തെ റെയിൽഫെൻസിങ് തകർത്താണ് ചൊവ്വാഴ്‌ച പകൽ പതിനൊന്നു മണിയോടെ ആന ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത്. തോട്ടങ്ങളിലൂടെ സഞ്ചരിച്ച കാട്ടാന അക്രമ സ്വാഭാവത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പഴുപ്പത്തൂർ ചാപ്പക്കൊല്ലി ഭാഗത്തെത്തിയ ആന ഏറെനേരം റോഡിൽ നിലയുറപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

പഴുപ്പത്തൂർ ഭാഗത്തെ റെയിൽ ഫെൻസിങ് ഗേറ്റ് നാട്ടുകാരുടെ നേതൃത്വത്തിൽ തുറന്നിട്ടതോടെയാണ് ഇതുവഴി ആന വനത്തിലേക്കു പോയത്. പകൽ സമയത്ത് കാട്ടുകൊമ്പൻ റെയിൽ ഫെൻസിങ് തകർത്ത് നാട്ടിൽ എത്തിയതോടെ ആളുകൾ ഭീതിയിലാണ്. റെയിൽ ഫെൻസിങ് സ്ഥാപിച്ചതിലെ അപാകം കാരണമാണ് കാട്ടാനക്കിത് തകർത്ത് എളുപ്പത്തിൽ നാട്ടിലേക്ക് എത്താൻ കഴിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *