കാര്‍ഷിക വിള സംസ്കരണം: ടാര്‍പോളിന്‍ ഷീറ്റ് വിതരണം ചെയ്തു
മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ പട്ടികവര്‍ഗ കര്‍ഷക ഉത്പാദക സംഘാംഗങ്ങള്‍ക്ക് സൗജന്യമായി ടാര്‍പോളിന്‍ ഷീറ്റ് വിതരണം ചെയ്തു. കാര്‍ഷിക വിളകള്‍ ഉയര്‍ന്ന ഗുണമേന്മയില് സംസ്കരിക്കുന്നതിനാണ് ഒന്നിന് 9,000 രൂപ വിലയുള്ള ടാര്‍പോളിന്‍ ഷീറ്റ് വിതരണം ചെയ്തത്.
സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ.വി.കെ. സജീഷ്, ലിജോ തോമസ് എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ടെക്നിക്കല്‍ ഓഫീസര്‍ വി.എസ്. ബിനോയ്, പട്ടികവര്‍ഗ കര്‍ഷക ഉത്പാദക സംഘം ചെയര്‍പേഴ്സണ്‍ ശ്രീജ സുഭാഷ്, സെക്രട്ടറി വി. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply