May 16, 2026

സ്‌കൂൾ തുറക്കൽ വിപുലമായ ഒരുക്കങ്ങളുമായി ബത്തേരി നഗരസഭ

0
Img 20240517 180232
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെയർമാൻ ടി കെ രമേശ്, ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ്, സ്ഥിരം സമിതി അധ്യക്ഷരായ ടോം ജോസ്, ലിഷ പി എസ്, സാലി പൗലോസ്, ശാമില ജുനൈസ്, കെ റഷീദ്, സെക്രട്ടറി കെ എം സൈനുദ്ധീൻ, അസിസ്റ്റന്റ് എഞ്ചിനീയർ ബിജു വി ജി, ക്ലീൻ സിറ്റി മാനേജർ കെ സത്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സാബു ജി, എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

സ്‌കൂൾ അറ്റകുറ്റപണികൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കുടിവെള്ളം, സ്‌കൂൾ പരിസരം ലഹരി വിമുക്തമാക്കൽ എന്നിവ മെയ് 30 നു മുമ്പ് പൂർത്തിയാക്കാൻ തീരുമാനിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂൾ പരിസരം ശുചീകരിക്കുന്നതാണ്. മെയ് 31നു നഗരസഭാ പ്രതിനിധികൾ സ്‌കൂൾ സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തുന്നതാണ്. നഗരസഭാ പരിധിയിലെ 18 സ്‌കൂളുകളിലെ പ്രധാനാധ്യാപകർ പങ്കെടുത്ത യോഗത്തിനു എം ഈ സി കൺവീനർ പി എ അബ്ദുൾനാസർ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *