കുടുംബശ്രീയുടെ’ എന്നിടം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
ബത്തേരി : കുടുംബശ്രീ പ്രസ്ഥാനം 25 വർഷം പൂർത്തിയാക്കിയ ഈ കാലഘട്ടത്തിൽ കുടുംബശ്രീയിലൂടെ പുതു വഴികൾ തുറക്കുന്നതിനും നൂതന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും സ്ത്രീക്ക് തൻ്റെ തായ ഇടം കണ്ടെത്തുന്നതിനുമായി കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച പദ്ധതിയാണ് എന്നിടം .നഗരസഭയിലെ 24-ാം ഡിവിഷൻ്റെ എന്നിടം പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി കെ രമേശ് അവർകൾ നിർവഹിച്ചു.’കുടുംബത്തിൽ സ്ത്രീ, കുടുംബശ്രീക്ക് മുൻപും പിൻപും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സംവാദനവും നടത്തി. ശ്രീജിത്ത് മോഡറേറ്റർ ആയിരുന്നു.പരിപാടിയിൽ സുപ്രിയ അനിൽകുമാർ സി ഡി എസ് ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് , ഷേർളി കൃഷ്ണൻ , കൗൺസിലേഴ്സ്, സി ഡി എസ് ‘ എ ഡി എസ് അയൽ കൂട്ടാംഗങ്ങൾ പങ്കെടുത്തു





Leave a Reply