അയോധ്യ മീറ്റ്; യാത്രയയപ്പും സൗജന്യ ജേഴ്‌സി വിതരണവും നടത്തി
കൽപ്പറ്റ: ജൂൺ 4-7 വരെ അയോദ്ധ്യയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക്സ് മീറ്റിൽ വയനാട്ടിൽ നിന്നും ഇന്ത്യക്ക് വേണ്ടി പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ജില്ലാ ക്ഷേമകാര്യ സമിതിയുടേയും നഹ് ല ഫൌണ്ടേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പും സൗജന്യ ജേഴ്‌സി വിതരണവും സംഘടിപ്പിച്ചു. കൽപ്പറ്റ എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നഹ് ല ഫൌണ്ടേഷൻ കോർഡിനേറ്റർ അബ്ദു സമദ് കെ അധ്യക്ഷത വഹിച്ചു. ഷീന ദിനേശൻ വട്ടക്കൊല്ലി, മാത്യു പി, സുരേഷ് വി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply