August 25, 2026

ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു

0
Img 20240521 182132
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ന്യൂസ്‌ വയനാടും ടാലെന്റ് എൻട്രൻസ് അക്കാദമിയും ചേർന്ന് ജില്ലയിലെ പ്ലസ് ടു സയൻസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ബത്തേരി മുനിസിപ്പൽ ഹാളിൽ മെയ്‌ ഇരുപത്തൊന്ന് തിങ്കളാഴ്ച ഉച്ചക്ക് 1.30- ഓടെയായിരുന്നു പരിപാടി. പ്രശസ്ത യൂട്യൂബ് ബ്ലോഗർ യാസീൻ ഹുസൈൻ മുഖ്യാതിഥിയായി. പ്രസ്തുത പരിപാടിയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

യാസീൻ ഹുസൈന്റെ കരിയർ ഗൈഡൻസ് ക്ലാസോടുകൂടി തുടങ്ങിയ പരിപാടി ടാലെന്റ് എൻട്രൻസ് അക്കാദമി സ്പോൺസർ ചെയ്ത മൊമെന്റോ നൽകി വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു. പരിപാടിയിൽ ന്യൂസ്‌ വയനാടിനെ പ്രതിനിധീകരിച്ച് ബിമിൽ തോമസ്, പി ജെ അനന്യ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *