കനത്ത മഴയിൽ സ്കൂളിന്റെ സംരക്ഷണ ഭിത്തി തകർന്നു
മുട്ടിൽ: കനത്ത മഴയിൽ മാണ്ടാട് ഗവ. എൽപി സ്കൂളിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണു. സ്കൂളിന്റെ കവാടത്തിനോട് ചേർന്ന ഭാഗമാണ് ഇന്നലെ വൈകിട്ടോടെ ഇടിഞ്ഞു റോഡിലേക്ക് വീണത്. കട്ടകളും മണ്ണും റോഡിലേക്ക് പതിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. നാട്ടുകാർ ചേർന്നു മണ്ണും കട്ടകളും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മതിലിന് സമീപത്തെ കിണറും അപകടാവസ്ഥയിലായി. മഴ ശക്തമായി തുടരുകയാണെങ്കിൽ കൂടുതൽ ഭാഗം ഇടിയാനും സാധ്യതയുണ്ട്.





Leave a Reply