പനമരം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് പഞ്ചായത്തുകളില്‍ വാട്ടര്‍ എടിഎം സ്ഥാപിക്കുന്നു
പനമരം: ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷന് ഗ്രാന്റ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവില്‍ അഞ്ച് പഞ്ചായത്തുകളില്‍ വാട്ടര്‍ എടിഎം സ്ഥാപിക്കുന്നു. കണിയാമ്പറ്റ പഞ്ചായത്തില്‍ കമ്പളക്കാട് ബസ് സ്റ്റോപ്പ്, പനമരം പഞ്ചായത്തില്‍ പനമരം ബസ്സ്റ്റാന്‍ഡ്, പൂതാടിയില്‍ പഞ്ചായത്ത് ഓഫീസ് പരിസരം, പുല്‍പ്പള്ളി പഞ്ചായത്തില്‍ ടൗണ്‍ ബസ്സ്റ്റാന്‍ഡ്, മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ പാടിച്ചിറ ടൗണ്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ എടിഎം സ്ഥാപിക്കുന്നത്. അഞ്ചിടങ്ങളിലും പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായി.
ജില്ലയില്‍ ആദ്യമായി വാട്ടര്‍ എംടിഎം സ്ഥാപിക്കുന്നത് ബ്ലോക്ക് പഞ്ചായത്താണ്. ഒരു ലിറ്റര്‍ മിനറല്‍ വാട്ടറിനു കടകളില്‍ 20 രൂപയാണ് വില. ഇതേ അളവിലും ഗുണനിലവാരത്തിലുമുള്ള വെള്ളം ഒരു രൂപയ്ക്ക് എടിഎമ്മിലൂടെ ലഭിക്കും. നാണയം, ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയവ ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് വെള്ളം വാങ്ങാം. ഓരോ തവണ വെള്ളം എടുക്കുമ്പോഴും തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേരും, ജല സംംക്ഷണത്തെക്കുറിച്ചുള്ള സന്ദേശവും കേള്‍ക്കാന്‍ സാധിക്കും. എടിഎം സ്ഥാപിക്കുന്നതിനു പഞ്ചായത്തുകളാണ് സ്ഥലം ലഭ്യമാക്കിയത്.





Leave a Reply