പോലീസ് സഹായം ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് പട്ടിക വിഭാഗകാരൻ്റെ പരാതി
തലപ്പുഴ: സ്ഥലം കൈയേറി കാർഷിക വിളകൾ നശിപ്പിച്ച കേസിൽ കോടതി വിധി അനുകൂലമായിട്ടും വിധി നടപ്പാക്കാൻ പോലീസ് സഹായം ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് പട്ടിക വിഭാഗകാരൻ്റെ പരാതി. തലപ്പുഴ പുതിയിടം ഐ.എച്ച്.ഡി. കോളനിയിലെ കുഞ്ഞൻകുട്ടിയാണ് ഇത് സംബന്ധിച്ച് പരാതി ഉള്ളതായി വാർത്താ സമ്മേളനത്തിൽ ആരോപണവുമായി എത്തിയത്. തൻ്റെ കൈവശമുള്ള സ്ഥലം കൈയേറുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോടതി വിധി തനിക്ക് അനുകൂലമായി വന്നിരുന്നു.
അമ്പതിനായിരം രൂപ നഷ്ടപരിഹാരമായി സ്ഥലം പൂർണ്ണമായി കമ്പിവേലി കെട്ടി സുരക്ഷിതമാക്കുവാനും കോടതിയിൽ നിന്നും വിധിയുണ്ടായിരുന്നു. കമ്പിവേലി പിടിപ്പികുന്ന സമയത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും പോലീസ് ആ സമയത്ത് ഇല്ലാത്തതിനാൽ എതിർ കക്ഷികൾ കമ്പിവേലി തകർക്കുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യെപ്പെട്ട് എസ്.എം.എസ് – ഡി.വൈ.എസ്.പി. ഉൾപ്പെടെ പോലീസിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകുമെന്നും കുഞ്ഞൻകുട്ടി പറഞ്ഞു.





Leave a Reply