മണല്‍വയല്‍ പുനരധിവാസം: ആദിവാസി കോണ്‍ഗ്രസ് 29ന് പൂതാടി ട്രൈബല്‍ ഓഫീസ് മാര്‍ച്ച് നടത്തും
നടവയല്‍: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ നെയ്ക്കുപ്പ സെക്ഷന്‍ പരിധിയിലുള്ള മണല്‍വയല്‍ ഗ്രാമത്തിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ആവശ്യപ്പെട്ട് ആദിവാസി കോണ്‍ഗ്രസ് 29ന് പൂതാടി ട്രൈബല്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. ആദിവാസി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ഇ.എ. ശങ്കരന്‍ അറിയിച്ചതാണ് വിവരം.
വനത്താല്‍ ചുറ്റപ്പെട്ടതാണ് പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡിലുള്ള മണല്‍വയല്‍ ഗ്രാമം. 24 കാട്ടുനായ്ക്ക കുടുംബങ്ങള്‍ ഇവിടെയുണ്ട്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മണ്ണിനടിയിലൂടെ കേബിള്‍ വലിച്ച് വൈദ്യുതി എത്തിച്ചതല്ലാതെ വികസനം ഗ്രാമത്തില്‍ നടന്നിട്ടില്ല. ജനറല്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളും നേരത്തേ മണല്‍വയലിനു പുറത്തേക്കു താമസം മാറ്റിയിരുന്നു. സ്ഥലം ഒഴിഞ്ഞുപോയതില്‍ പലരുടെയും വീട് കാട്ടാന തകര്‍ത്ത നിലയിലാണ്. വന്യജീവികളുമായി പൊരുതിയാണ് കാട്ടുനായ്ക്ക കുടുംബങ്ങളുടെ ജീവിതം. പട്ടികവര്‍ഗ കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ ഉത്തരവാദപ്പെട്ടവര്‍ വിമുഖത കാട്ടുകയാണ്. നെയ്ക്കുപ്പ നരസിപ്പുഴക്കരയിലെ പട്ടികവര്‍ഗ കുടുംബങ്ങളും പുരരധിവാസം കാത്തുകഴിയുകയാണ്.





Leave a Reply