June 21, 2026

സമൃദ്ധി 2024; വിത്തുരുളുകള്‍ നിക്ഷേപിച്ചു

0
Img 20240528 150914
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എന്‍എസ്എസ് ഈ വര്‍ഷം നടപ്പിലാക്കുന്ന പരിപാടിയായ സമൃദ്ധി 2024 ന്റെ ഭാഗമായി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ബഡേരി സെക്ഷന്റെ നേതൃത്വത്തില്‍ ജിഎച്ച്എസ്എസ് വടുവഞ്ചാലിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടം സന്ദര്‍ശിക്കുകയും, അംഗങ്ങള്‍ സ്വയം നിര്‍മ്മിച്ച പലതരം ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ ഉപയോഗിച്ചുണ്ടാക്കിയ വിത്തുരുളകള്‍ കാട്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി സംഘടിപ്പിച്ചത്.

വനസംരക്ഷണ സമിതി പ്രസിഡന്റ് സാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് യു.ബാലന്‍ അധ്യക്ഷതവഹിച്ചു. എന്‍.എസ്.എസ് വോളണ്ടിയര്‍ അനുഗ്രഹ എം.പി സ്വാഗതം പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിഖില്‍ രോഹിന്‍, ജിതിന്‍ വിശ്വനാഥ് , എന്‍.എം.ആര്‍ ഫോറസ്റ്റ് വാച്ചര്‍ അനീഷ് സി എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പ്രോഗ്രാം ഓഫീസര്‍ സുഭാഷ് വി.പി ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു. വോളണ്ടിയര്‍ പി.എസ് കാര്‍ത്തിക് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *