ഡിവൈഎഫ്ഐ വിദ്യാർത്ഥികളെ ആദരിച്ചു
കാരക്കാമല: കൊമ്മാട്, കാരക്കാമല പ്രദേശങ്ങളിൽ എസ്എസ്എൽസി, പ്ലസ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരെയും, പരിമിതികളെ അതിജീവിച്ച് ആദിവാസി ഊരിൽ നിന്നും ഉന്നതവിജയം നേടിയവരെയും ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രദേശത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ തോറ്റവർക്ക് സേ പരീക്ഷയിൽ വിജയിക്കാൻ വേണ്ടി ക്ലാസ്സുകളും ഡിവൈഎഫ്ഐ കാരക്കാമല യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കെ.എസ് വിഷ്ണു, ഡെൽസൻ തോമസ്, ഷിബിൻ ബിജു, ശരത്ത് ബാബു തുടങ്ങിയവർ സംസാരിച്ചു.





Leave a Reply