പോളിന്റെ മകൾക്ക് കെഎസ്‌യുവിന്റെ സ്നേഹാദരം
പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മകൾ സോന എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കിയ പശ്ചാത്തലത്തിൽ കെഎസ സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റി സോനയെ ഉപഹാരം നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ലയണൽ മാത്യു ഉപഹാരം നൽകി. കെഎസ്‌യു ബ്ലോക്ക് പ്രസിഡൻ്റ് ബേസിൽ സാബു, ജില്ലാ വൈസ് പ്രസിഡൻറുമാരായ ഹർഷൽ, ടിയ ജോസ്, ജില്ലാ ജനറൽ സെക്രട്ടിമാരായ സ്റ്റെൽജിൻ, അതുൽ, യാസീൻ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply