മാലിന്യ ഉറവിട സംസ്കരണം: സംഘാടക സമിതി രൂപീകരിച്ചു
കൽപറ്റ: കൽപറ്റ നഗരസഭ 20-ാം വാർഡിൽ സമ്പൂർണ മാലിന്യ ഉറവിട സംസ്കരണ പദ്ധതി ആവിഷ്കരിക്കുന്നതിന്റ ഭാഗമായി സംഘടക സമിതി രൂപികരണം എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പരിഷത് കൽപറ്റ യൂണിട്ട് സെക്രട്ടറി ചിത്രവദി സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർ മാരായ പി. വിനോദ് കുമാർ, ടി.കെ. റെജുല, മേഖലാ സെക്രട്ടറി സി. ജയരാജൻ എന്നിവർ സംസാരിച്ചു. പദ്ധതിയെ കുറിച്ച് കെ. സച്ചിദാനന്ദൻ, ഡോ. രതീഷ് എന്നിവർ വിശദികരിച്ചു. പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ അധ്യക്ഷനായ ചടങ്ങിന് ജിഷ ബിന്ദു നന്ദി പറഞ്ഞു.





Leave a Reply