ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
പുൽപ്പള്ളി: ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ മാനേജർ ഫാദർ ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും,
സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൂൾ മാനേജിങ് സെക്രട്ടറി പി.പി. റെജി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ സ്വന്തം വീടുകളിൽ ഒരു വൃക്ഷത്തൈ നട്ട് പരിപാലിക്കുവാൻ ആശംസ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
സ്റ്റാഫ് സെക്രട്ടറി ഷീബ റ്റി.യു നന്ദി പറഞ്ഞു.





Leave a Reply