കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ
പനമരം: വീട്ടിൽ സൂക്ഷിച്ച 719 ഗ്രാം കഞ്ചാവുമായി പനമരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ദമ്പതികൾ അറസ്റ്റിൽ. പരക്കുനിയിൽ വച്ചാണ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി സിജിത്തും സംഘവും വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികളെ പിടികൂടിയത്. പരക്കുനിയിൽ മനോജിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിറ്റ് സൂക്ഷിച്ച 128560 രൂപയും കണ്ടെടുത്തു. പരക്കുനി പൊയിൽ മനോജ് (41), ഭാര്യ സെർവി (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഘത്തിൽ എസ്.ഐ കെ. ദിനേശൻ, എസ്.ഐ സുലോചന, എം. അനൂപ്, രാജൻ, അജേഷ്, മോഹൻദാസ്, ജോൺസൺ എന്നിവരും ഉണ്ടായിരുന്നു.




Leave a Reply