November 9, 2026

വോട്ടര്‍പട്ടിക പുതുക്കല്‍: പരിശീലനം നല്‍കി

0
20240607 184632
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ  : തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍, മൂന്ന് നഗരസഭാ സെക്രട്ടറിമാര്‍, സെക്ഷന്‍ ക്ലാര്‍ക്ക്മാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് /ഓഫീസര്‍ എന്നിവര്‍ക്ക് വോട്ടര്‍ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരിശീലനം നല്‍കി. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ മാസ്റ്റര്‍ ട്രെയിനര്‍ ഉമ്മറലി പറച്ചോറന്‍ നേതൃത്വം നല്‍കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

 

കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്ജ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *