April 29, 2026

പ്രളയ ബാധിതര്‍ക്ക് കലാ കൂട്ടായ്മയുടെ സാന്ത്വന ഗീതം.: സമാഹരിച്ചത് 70,000 രൂപ

0
ss
By ന്യൂസ് വയനാട് ബ്യൂറോ
 പ്രളയ ബാധിതര്‍ക്ക് കലാ കൂട്ടായ്മയുടെ സാന്ത്വന ഗീതം.
പനമരം: പ്രളയ ബാധിതര്‍ക്ക് കലാ കൂട്ടായ്മയുടെ സാന്ത്വന ഗീതം. പനമരം റിഥം ഓഫ് വയനാട് മ്യൂസിക് സ്‌കൂളും,പാട്ടുപെട്ടി വാട്‌സാപ്പ് കൂട്ടായ്മയും ജില്ലയിലെ കലാകാരന്മാരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗീത സാന്ത്വനം എന്ന സംഗീത വിരുന്നിലൂടെ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച  70000 രൂപ തുക കേരള തുറമുഖം, മ്യൂസിയം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്  കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ എം.എ ചാക്കോ അധ്യക്ഷത വഹിച്ചു. ഗായകന്‍ കൃഷ്ണകുമാര്‍,മെമ്പര്‍ സുലൈഖ, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ.ഷാജു, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.സി മഹറൂഫ് ചെയര്‍മാന്‍ ബഷീര്‍, ട്രഷറര്‍ ഷൈന്‍' കെ.സി., സുധീര്‍ എന്നിവര്‍ സംസാരിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *