റാഗിംങിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ സസ്പെൻഷൻ
ബത്തേരി : മൂലങ്കാവ് ഗവൺമെന്റ് സ്കൂളിൽ വിദ്യാർത്ഥിയെ റാഗിംങിന്റെ പേരിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് പേരെ സസ്പെൻഷന്റ് ചെയ്തു. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ശബരിനാഥനെയാണ് വെള്ളിയാഴ്ച കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. തുടർന്ന് സ്കൂളിൽ അച്ചടക്ക സമിതി ചേർന്ന് പ്രതികളായ അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.
പൊലീസ് ഇന്നലെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി വിവരങ്ങൾ അന്വേഷിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അമ്പലവയൽ എംജി റോഡിൽ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാർ, സ്മിത ദമ്പതികളുടെ മകനായ ശബരിനാഥൻ ഈ വർഷമാണ് മൂലങ്കാവ് സർക്കാർ സ്കൂളിൽ ചേർന്നത്.





Leave a Reply