May 2, 2026

തോല്‍പ്പെട്ടി ഗവ.ഹൈസ്കൂളിൽ പ്രതിഭാദരം സംഘടിപ്പിച്ചു 

0
20240614 141730
By ന്യൂസ് വയനാട് ബ്യൂറോ

തോൽപ്പെട്ടി:ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മറ്റ് പിന്നാക്ക വിഭാഗക്കാർ പഠിക്കുന്ന തോല്‍പ്പെട്ടി ഗവ.ഹൈസ്കൂള്‍ എസ്. എസ്. എൽ. സി പരീക്ഷയില്‍ നൂറ് മേനി വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സദസ്സ് “പ്രതിഭാദരം” പരിപാടി വയനാട് ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.എൻ സുശീല അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ പി ഹസീസ് മാസ്റ്റർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത്ചന്ദ്രൻ കെ.എ.എസ് , വിദ്യാകിരണം വയനാട് ജില്ലാ കോ-ഓഡിനേറ്റർ വിൽസൺ തോമസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയഭാരതി, പിടിഎ പ്രസിഡന്‍റ് റഫീഖ് പാറക്കണ്ടി, എം.പി.ടി.എ പ്രസിഡന്‍റ് സാബിറ, എസ്എംസി ചെയര്‍മാന്‍ ഹാരിസ് കെ.എസ്, അംഗങ്ങളായ ലൈല , അധ്യാപകരായ മേരി സോണിയ, ജയറാംപി.എ, ധന്യ ആർ എസ് എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *