പ്ലസ് വൺ സീറ്റിന് ക്ഷാമമില്ല; വിദ്യാഭ്യാസ മന്ത്രി
കൽപ്പറ്റ: കേരളത്തിൽ പ്ലസ് വൺസീറ്റ് ക്ഷാമം ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനതലത്തിലും മലബാർ ജില്ലകളിലും എല്ലാ അപേക്ഷകരും പ്രവേശനം നേടിയാലും സീറ്റുകൾ ബാക്കിയാകും. മലപ്പുറത്ത് ഇനി പ്രവേശനം നേടാനുള്ളത് 14,452 കുട്ടികളാണെന്നും 16,175 സീറ്റുകൾ ജില്ലയിലുണ്ടെന്നും മന്ത്രി.
താലൂക്കടിസ്ഥാനത്തിലെ സീറ്റുകണക്ക് വീണ്ടും എടുത്തശേഷം ആവശ്യമെങ്കിൽ അധിക സീറ്റോ ബാച്ചോ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.





Leave a Reply