അനധികൃത മരം മുറി, നടപടിയെടുക്കണം; നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
നല്ലൂർനാട്: നല്ലൂർനാട് വില്ലേജ് പരിധിയിൽ വരുന്ന സർവ്വേ നമ്പർ 55-ൽ പെട്ട റവന്യൂ ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ച് കടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി അവരിൽ നിന്നും നഷ്‌ടം ഈടാക്കണമെന്നും നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മരം മുറിച്ചുകടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണ സ്വാധീനമുപയോഗിച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോട്ടത്തിൽ വിനോദ് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസൺ തൂപ്പുംങ്കര യോഗം ഉദ്ഘാടനം ചെയ്തു. സി പി ശശിധരൻ, നാസർ തുറക്ക, ജീസസ് ജോൺ, മൊയ്‌തു മുതുവോടൻ, ഷിൽസൻ മാത്യു, ഷബീർ സി, നിസാം മുതുവോടൻ, വർഗീസ് കിഴക്കേപറമ്പിൽ, സുഹനാസ് ടി, എന്നിവർ സംസാരിച്ചു.





Leave a Reply