July 18, 2026

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട

0
Img 20240623 Wa01272
By ന്യൂസ് വയനാട് ബ്യൂറോ

 

മുത്തങ്ങ: എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ജിഎം മനോജ്കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിൽ TN 73 AE 2026 ചെന്നൈ-കോഴിക്കോട് ഭാരതി ബസിലെ യാത്രികനായ ഒരാളെ എട്ട് കിലോയിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.

തൃശൂർ മുകുന്ദപുരം, കുഴികാട്ടുശ്ശേരി സ്വദേശി പരിയാടൻ വീട്ടിൽ ലിബിൻ ജോൺസൻ ( 26)ആണ് അറസ്റ്റിലായത്. ഇയാൾ മൈസൂരിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂരിലേക്ക് ചില്ലറ വിൽപ്പനക്കായി കൊണ്ടു പോവുകയായിരുന്നു.

 

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജിഎം മനോജ്കുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൽ സലീം വി, രജിത്ത് പി വി, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി സി, സുധീഷ് വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിബിജ പി പി, സിനി പിഎം, എന്നിവർ പങ്കെടുത്തു.

 

പ്രതിയെ തുടർനടപടികൾക്കായി ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. കഞ്ചാവ് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു. അതിർത്തി പ്രദേശങ്ങളിൽ എക്സൈസിൻ്റെ കർശന പരിശോധന തുടരുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *