ലൈബ്രേറിയനെ ആദരിച്ചു
മാനന്തവാടി: കല്ലോടി, സെൻറ് ജോസഫ്സ് യു പി സ്കൂളിലെ വിദ്യാർഥികൾ ഉദയ വായനശാലയിൽ വെച്ച് നടന്ന വായന ദിന ചടങ്ങിൽ ലൈബ്രേറിയൻ തങ്ക ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രസിഡണ്ട് ജോർജ് പടകൂട്ടിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജിൻസി മാത്യു വായനാദിന സന്ദേശവും,’നമ്മുടെ കിടക്ക ആകെ പച്ച”എന്ന അർഷാദ് ബത്തേരിയുടെ പുസ്തകത്തെ പരിചയപ്പെടുത്തുകയും ചെയ്തു.
ബിന്ദു എം ജെ, ടോമി ഇളമ്പാശ്ശേരിൽ, സേവ്യർ കൊച്ചു കുളത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ചു.വിദ്യാർത്ഥികൾ വായനശാലയിലെ പുസ്തകങ്ങൾ പരിചയപ്പെട്ടു. വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായൊരു വായനദിനാനുഭവമായിരുന്നു ഇത്. വായനശാല പ്രതിനിധികൾ വിദ്യാർത്ഥികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.





Leave a Reply