June 13, 2026

പ്രതീക്ഷയേകി പോലീസിന്റെ ഹോപ്പ് പദ്ധതി

0
20240627 203103
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പലവിധ കാരണങ്ങളാൽ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന നിർദ്ധനരായ എസ്.എസ്.എൽ.സി. പ്ലസ് ടു വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതി പരാജയപ്പെട്ട വിദ്യാർത്ഥികൾക്കും സഹായഹസ്തവുമായി കേരള പോലീസ് നടത്തി വരുന്ന “ഹോപ്പ് പദ്ധതി”യുമായി ബന്ധപ്പെട്ട് ജില്ലയിൽ കൽപ്പറ്റ, പനമരം, മാനന്തവാടി, മേപ്പാടി എന്നിവിടങ്ങളിലെ വിവിധ സെൻററുകളിൽ വച്ച് ജില്ലാ പോലീസിന്റെ മേൽനോട്ടത്തിൽ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക് അടുത്തുളള പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരെയോ ജില്ലാ D-CAP – (District Children And Police )സെൻററിലെ 9947384302, 9447341229 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *