May 22, 2026

സ്നേഹ സദസ്സിൽ കടലിന്റെ മക്കൾക്ക് ആദരവ്:

0
IMG_20180917_102553
By ന്യൂസ് വയനാട് ബ്യൂറോ
സ്നേഹ സദസ്സിൽ കടലിന്റെ മക്കൾക്ക് ആദരവ്
മുട്ടിൽ : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കേരളത്തിന് മാതൃകയായ ഫൈറ്റ് ഫോർ ലൈഫ് മുട്ടിലിൽ സംഘടിപ്പിച്ച സ്നേഹ സദസ്സിൽ  കടലിന്റെ മക്കൾക്ക് ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രളയബാധിത പ്രദേശങ്ങളിൽ സഹായവുമായി എത്തിയ പുതിയാപ്പ , വെള്ളയിൽ  തീരങ്ങളിലെ  മത്സ്യത്തൊഴിലാളികളെയും  നിപ്പ രോഗ ബാധിതർക്ക് ഐസോലേഷൻ വാർഡ് സജ്ജീകരിച്ച സിറാജ് വൈത്തിരിയെയും ജില്ലാ കളക്ടർ എ.ആർ അജയകുമാർ  ചടങ്ങിൽ  ആദരിച്ചു.  ഐ സി എ ആർ അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ.കെ അജ്മൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ.എൽ.ബി ഒന്നാം റാങ്ക് അബി ഷെജ്രിക് ഫസ് ല എൻ.കെ, എയിംസ് അഡ്മിഷൻ ലഭിച്ച ക്ലിൻസ് ജാക്സൺ.പി.സി, പെയിൻ ആന്റ് പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവർത്തനത്തിന് മുട്ടിൽ സ്പർശം പെയിൻ ആന്റ് പാലിയേറ്റീവ്  എന്നിവർ ജില്ലാ പോലീസ് മേധാവി കറുപ്പ് സ്വാമിയിൽ  നിന്നും പുരസ്കാരം  ഏറ്റുവാങ്ങി. മുട്ടിൽ  ടൗണിനെ മാതൃകാ ടൗണായി മാറ്റുമെന്ന്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ബാലകൃഷ്ണൻ  പ്രഖ്യാപിച്ചു. മുട്ടിൽ സ്പർശം പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന് ഫൈറ്റ് ഫോർ ലൈഫ് നൽകുന്ന ഹോം കെയർ വാഹനത്തിന്റെ കൈമാറ്റം  ജില്ലാ സബ് കലക്ടർ എൻ.എസ്.കെ ഉമേഷ് നിർവ്വഹിച്ചു. ഫൈറ്റ് ഫോർ ലൈഫ് മുട്ടിൽ ചെയർമാൻ നാസർ അല്ലിപ്ര യോഗത്തിൽ   അദ്ധ്യക്ഷത വഹിച്ചു.
കെ.ജാഷിദ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *